പാലാ: പാലായിലെ യുവ അഭിഭാഷകർക്കിടയിലെ ഏറ്റവും ജനകീയനും പൊതുപ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവനങ്ങളിലൂടെ മാതൃകയുമായ റോണി പാലാ രാമപുരം സ്വദേശിയാണ്. പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബി. കോം ഉം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഭാഗമായ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്ന് എൽ. എൽ. ബി. യും മികച്ച മാർക്കോടെ പാസായ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് നടത്തുന്ന സമയത്ത് തന്നെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
പാലാ ബാർ അസോസിയേഷനിൽ 2026 ഏപ്രിൽ 1 ന് ചുമതല ഏറ്റെടുക്കുന്ന പുതിയ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കെയാണ്, നിയമസഭാ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
2014 ൽ പാലാ സെന്റ്. തോമസ് കോളേജിൽ കേരളത്തിലെ ആദ്യത്തെ ആം ആദ്മി പാർട്ടിയുടെ കോളേജ് യൂണിറ്റ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയാണ് റോണി നെടുമ്പള്ളി സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.
ആം ആദ്മി പാർട്ടിയുടെ പാലാ നിയമസഭാ നിയോജകമണ്ഡലം ട്രഷററായും, കോട്ടയം ജില്ലാ യൂത്ത് - ലീഗൽ വിങ്ങുകളുടെ ട്രഷററായും പ്രവർത്തിച്ച അദ്ദേഹം നിലവിൽ പാർട്ടിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
കേരളമൊട്ടാകെ അനവധി സഹകരണ ബാങ്കുകൾ തട്ടിപ്പും വെട്ടിപ്പും മൂലം തകർന്ന് അനേകായിരങ്ങളുടെ പണം നഷ്ടപ്പെട്ടപ്പോൾ, പാലാ കിഴതടിയൂർ ബാങ്കിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാത്ത സാഹചര്യത്തിൽ നഷ്ട്ടപ്പെട്ട പണം തിരികെ ലഭിക്കാൻ നിയമപരമായ ഇടപെടലുകൾ നടത്തുകയും സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയും കൂടിയാണ് അദ്ദേഹം.
അഴിമതിയില്ലാതെ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഡൽഹി-പഞ്ചാബ് മോഡലിൽ പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും, യുവാക്കളുടെയും സ്ത്രീകളുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും യഥാർത്ഥ ശബ്ദമായി പാലാ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അഡ്വ. റോണി നെടുമ്പള്ളി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അഭിപ്രായപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.