രൂപയുടെ മൂല്യം ഇടിയുന്നു, ഇന്ധനവില ഉയരുന്നു; പുതിയൊരു വിലക്കയറ്റ തരംഗം ഉണ്ടായേക്കാമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇസ്രയേൽ - ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധനവില ഉയരുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ പുതിയൊരു വിലക്കയറ്റ തരംഗം ഉണ്ടായേക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 


‘‘ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 100ലേക്ക് അടുക്കുന്നതും വ്യാവസായിക ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവും വെറും അക്കങ്ങളല്ല. വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ വ്യക്തമായ സൂചനകളാണിവ’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രൂപയുടെ തകർച്ചയും ഇന്ധനവില വർധനവും സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

സർക്കാർ ഇതിനെ സാധാരണം എന്ന് വിളിച്ചേക്കാം. എന്നാൽ യാഥാർഥ്യം അതല്ല. ഇത് ഓരോ കുടുംബത്തെയും ബാധിക്കും. ഉൽപാദനവും ഗതാഗതവും ചെലവേറിയതാകും. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഇത് മോശമായി ബാധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം അതിവേഗം പിൻവലിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.


തിരഞ്ഞെടുപ്പിനു ശേഷം പെട്രോൾ, ഡീസൽ, എൽപിജി വിലകൾ വർധിപ്പിക്കുമെന്നും വെറും സമയത്തിന്റെ മാത്രം പ്രശ്നമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മോദി സർക്കാരിനു കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്നും വെറും വാചകക്കസർത്ത് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !