എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ; സിംഗിൾ ബെഞ്ച് പരിഗണിച്ചത് അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങൾ

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ; സിംഗിൾ ബെഞ്ച് പരിഗണിച്ചത് അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങൾ

കൊച്ചി: താൻ ഉൾപ്പെടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ. 


സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. വെള്ളാപ്പള്ളിയുടെ ഹർജി നാളെ പരിഗണിച്ചേക്കും. കമ്പനി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടർമാർ അയോഗ്യരാണെന്ന് ജസ്റ്റിസ് ടി.ആർ.രവി കഴിഞ്ഞ ദിവസമാണ് വിധി പറഞ്ഞത്. എസ്എൻഡിപി യോഗത്തിന്റെ താൽകാലിക ചുമതലയ്ക്കായി ഡയറക്ടർമാരെ നിയമിക്കാനും കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. 


യോഗം ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് റജിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നുവെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ സിംഗിൾ ബെഞ്ച് അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളാണ് പരിഗണിച്ചത് എന്നു ചൂണ്ടിക്കാട്ടി അപ്പീൽ നല്‍കുകയായിരുന്നു. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. 

യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. ഹർജിയിൽ വാദം പൂർത്തിയായി പതിനാല് മാസത്തോളം വിധി പറയാതെ മാറ്റിവച്ചെന്നും ഈ കാലതാമസം നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും വെള്ളാപ്പള്ളി അപ്പീലിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !