ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും;

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കണക്കുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. 


കണക്കുകൾ ഹാജരാക്കാൻ കോടതി അനുവദിച്ച ഒരാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബോർഡിന്റെ ഈ നീക്കം.

വരവ് ചെലവ് വിവരങ്ങൾക്കൊപ്പം സംഗമവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ രേഖകളും കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ, കണക്കുകൾ തയ്യാറാക്കി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഇത്രയും ദീർഘമായ സമയം അനുവദിക്കാൻ കോടതി തയ്യാറായില്ല. ഒരാഴ്ചയ്ക്കകം തന്നെ കൃത്യമായ കണക്കുകൾ ഹാജരാക്കണമെന്ന് കർശന നിർദ്ദേശം നൽകിയ കോടതി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !