എടപ്പാൾ: വ്യവസായിക ആവശ്യങ്ങള്‍ക്കായി റബറിന്റെ ക്യൂറിങ് സമയം(റബറിനെ കട്ടിയാക്കി പാകപ്പെടുത്തി എടുക്കാനുള്ള സമയം) കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് എടപ്പാള്‍ തലമുണ്ട സ്വദേശി വിശുദ്ധ മുണ്ടനാട്ട് ,പത്തനംതിട്ട സ്വദേശി ജിജി ജോര്‍ജ്, ഡോ. ശ്രീകുമാര്‍ വടക്കേമഠം എന്നിവര്‍ക്കാണ് പേറ്റന്റ് അനുവദിച്ചത്. ഡോ. ജിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
ഇന്ത്യൻ സർക്കാരിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് ഫെബ്രുവരി 27-നാണ് പേറ്റന്റ് അനുവദിച്ചത്.ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് റബറിന്റെ ക്യൂറിംഗ് സമയം (റബ്ബറിനെ കട്ടിയാക്കി പാകപ്പെടുത്തി എടുക്കാനുള്ള സമയം) ഗണ്യമായി കുറയുന്നത്. ഇതിലൂടെ വ്യവസായോൽപാദനത്തിനും നിർമാണക്ഷമതയ്ക്കും വലിയ മുന്നേറ്റം കൈവരിക്കാൻ കഴിയും. മാത്രമല്ല വൈദ്യുത ചാലകത കൈവരിക്കുന്ന ഒരു നവീന റബ്ബർ കോംപോസിറ്റ് കൂടിയാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കുന്നത്.സ്വാഭാവിക റബ്ബറിനെ അടിസ്ഥാനമാക്കി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഫില്ലർ സിസ്റ്റവുമായി ചേർത്താണ് ഈ പുതിയ സംയുക്ത വസ്തു വികസിപ്പിച്ചിരിക്കുന്നത്.
ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ്, വെയറബിൾ ഉപകരണങ്ങൾ, സ്മാർട്ട് മെറ്റീരിയലുകൾ, ആധുനിക സെൻസർ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഉപയോഗ സാധ്യതയുണ്ട്. തളർച്ച അനുഭവിക്കുന്ന കേരളത്തിലെ റബർ മേഖലക്ക് ഇത്തരം ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉണർവ് പകരും. ഈ നേട്ടം ഭാവിയിൽ പുതിയ ഗവേഷണ സഹകരണങ്ങൾക്കും വ്യവസായ പങ്കാളിത്തങ്ങൾക്കും പ്രത്യേകിച്ച് വെയറബിൾ ഇലക്ട്രോണിക്സും ഫ്ലെക്സിബിൾ ഇലക്ട്രോണിക് വസ്തുക്കളും ഉൾപ്പെടുന്ന വളർന്ന് വരുന്ന മേഖലകളിൽ ഈ കണ്ടുപിടിത്തം പുതിയ സാധ്യതകൾ സൃഷ്ടിക്കും.
ഈ പേറ്റന്റ്, ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയുടെ വളർച്ചയ്ക്കും സംഭാവന നൽകുമെന്നാണു പ്രതീക്ഷ. ഡോ. ജിജി ജോർജിന്റെ നേതൃത്വത്തിൽ ( സി എം എസ് കോളേജ് കോട്ടയം ) വിശുദ്ധ മുണ്ടനാട്ട്, ഡോ. ശ്രീകുമാർ വടക്കെമഠം (എൻഐടി ജയ്പൂർ) എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.എടപ്പാൾ തലമുണ്ട വിശ്വനാഥൻ മല്ലിക ദമ്പതികളുടെ മകളും. കക്കിടിപ്പുറം സ്വദേശി സജിത്തിന്റെ ഭാര്യയുമാണ് വിശുദ്ധ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.