വിവാദമായ ചിത്രം ‘ജനനായകൻ’ ഇന്ന് ഉച്ചയ്ക്കു 2 മണിക്ക് പത്തംഗ സംഘത്തിനു മുന്നിൽ പ്രദർശിപ്പിക്കും;

ചെന്നൈ: വിജയ്​യുടെ വിവാദമായ ചിത്രം ‘ജനനായകൻ’ ഇന്നു സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി കാണും. ഉച്ചയ്ക്കു 2 മണിക്കാണു ചിത്രം പത്തംഗ സംഘത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്. തുടർന്നു മാറ്റം വരുത്തേണ്ട സീനുകളുണ്ടെങ്കിൽ കമ്മിറ്റി നിർദേശിക്കും.


ഇനി തുടർ നിയമപോരാട്ടങ്ങൾക്കില്ലെന്ന നിലപാടു സ്വീകരിച്ച ചിത്രത്തിന്റെ നിർമാതാക്കൾ സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അനുസരിച്ച് സീനുകളിൽ ഭേദഗതി വരുത്തും. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി വൈകുന്നതിനെ തുടർന്നാണ് നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള തീരുമാനം. 


ജനുവരി ഒൻപതിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്. നേരത്തെ അഞ്ചംഗ സംഘമാണു ചിത്രം അവലോകനം ചെയ്തത്. 

സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂണിലേക്കു ചിത്രം റിലീസ് ചെയ്യാനാണു നിലവിലെ നീക്കം.

ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നതും സായുധ സേനയെ വികലമായി ചിത്രീകരിക്കുന്നതുമായ രംഗങ്ങളുണ്ടെന്ന പരാതിയെ തുടർന്നു ചിത്രം റിവൈസിങ് കമ്മിറ്റിക്കു വിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !