വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തികച്ചും സുതാര്യം; ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കും; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

കൊച്ചി: കൊച്ചിയിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തികച്ചും സുതാര്യമായാണ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.


എസ്‌.ഐ.ആർ (SIR) നടപടികൾ കൃത്യമായി പൂർത്തിയാക്കിയ ബൂത്ത് ലെവൽ ഓഫീസർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം അഭിനന്ദിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പൂർണ്ണമായും നിയമവിധേയവും നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കുമെന്ന് ഉറപ്പുനൽകിയ സി.ഇ.സി, ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്നും അറിയിച്ചു.

അതേസമയം, കേരളം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുമായി മുന്നോട്ട് പോകുമ്പോഴും പ്രചാരണ പരിപാടികൾ നേരത്തെ തന്നെ ആരംഭിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തി ഭരണത്തുടർച്ചയിലൂടെ മൂന്നാം സർക്കാർ എന്ന ലക്ഷ്യവുമായാണ് ഇടതുമുന്നണി നീങ്ങുന്നത്. എന്നാൽ, ശക്തമായ ജനവികാരം പ്രതിഫലിക്കുമെന്നും വൻ തിരിച്ചുവരവ് നടത്താനാകുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ക്യാമ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !