കണ്ണവം: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരിക്ക്. കാരായി രാധയുടെ പശുവിനാണ് പരിക്കേറ്റത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ യാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോൾ സ്ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് വിലയിരുത്തൽ.
വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്നേൽക്കാനാവാത്ത അവസ്ഥയിലാണ് പശു. കണ്ണവം പൊലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ, എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പന്നി പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.