കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ മുൻപത്തെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.
അന്വേഷണ സംഘത്തിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, തന്ത്രി കണ്ഠര് രാജീവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും അന്വേഷണത്തെ ഇത് ബാധിക്കുമെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്.
സംഭവത്തിൽ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.