സുന്ദർ പിച്ചൈയുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ആകെ പ്രതിഫലം 69.2 കോടി ഡോളർ;

ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈയുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ആകെ പ്രതിഫലം 69.2 കോടി ഡോളറായി (63,61,79,82,000 രൂപ) ഉയർത്തി. ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരിൽ ഒരാളായി അദ്ദേഹം മാറി.

പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളിൽനിന്നാണ് (പി.എസ്.യു.) ഈ പാക്കേജിന്റെ വലിയൊരു ഭാഗം. 12.6 കോടി ഡോളർ മൂല്യമുള്ള ഇവ രണ്ട് ഗഡുക്കളായാണ് വിഭജിച്ചിരിക്കുന്നത്. എസ് ആൻഡ് പി 100-ന് ആപേക്ഷികമായി ആൽഫബെറ്റിന്റെ ആകെ ഓഹരി വിപണിനേട്ടവുമായി ബന്ധിപ്പിച്ചാണ് ഈ പി.എസ്.യു.കൾ നിശ്ചയിച്ചിട്ടുള്ളത്. കമ്പനി ലക്ഷ്യമിട്ടതിലും കൂടുതൽ പ്രകടനം കാഴ്ചവെച്ചാൽ ഇത് ഇരട്ടിച്ച് 25.2 ദശലക്ഷം ഡോളറായി വർധിച്ചേക്കാം.എന്നാൽ, നിശ്ചിത മാനദണ്ഡങ്ങൾ കൈവരിക്കാനായില്ലെങ്കിൽ ഒന്നും ലഭിക്കുകയുമില്ല. 


20 ലക്ഷം ഡോളറാണ് പിച്ചൈയുടെ വാർഷിക ശമ്പളം. ഇതിനു പുറമെ 8.4 കോടി ഡോളറിന്റെ റെസ്ട്രിക്റ്റഡ് സ്റ്റോക്ക് യൂണിറ്റുകളും (RSU) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹത്തിന് ലഭിക്കും. കമ്പനിയുടെ സ്വയം നിയന്ത്രിത സംരംഭങ്ങളായ വേമോ (Waymo), വിങ് ഏവിയേഷൻ (Wing) എന്നിവയുടെ വളർച്ച മുൻനിർത്തി 35 കോടി ഡോളറിന്റെ സ്റ്റോക്ക് ഇൻസെന്റീവുകളും പാക്കേജിലുണ്ട്. ഇതിൽ 13 കോടി ഡോളർ വേമോ ഓഹരികളും 4.5 കോടി ഡോളർ വിങ് ഏവിയേഷൻ ഓഹരികളുമാണ്. 2015 ഓഗസ്റ്റിൽ സി.ഇ.ഒ. ആയതുമുതൽ പിച്ചൈയുടെ മേൽനോട്ടത്തിൽ ഗൂഗിളിന്റെ വിപണി മൂലധനം 53,500 കോടി ഡോളറിൽനിന്ന് 3.6 ലക്ഷം കോടി (ട്രില്യൺ) ഡോളറായി ഏകദേശം ഏഴിരട്ടി വർധിച്ചു.

ജനുവരിയിൽ ഇത് പരിമിത കാലത്തേക്ക് 4 ലക്ഷം കോടി (ട്രില്യൺ) ഡോളറിൽ എത്തിയിരുന്നു. ഇക്കാരണത്താൽ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ കമ്പനി വലിയ വിശ്വാസമർപ്പിക്കുന്നുണ്ട്. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ 2004-ൽ ആണ് ഗൂഗിളിൽ ചേരുന്നത്. ക്രോം വികസിപ്പിക്കുന്നതിൽ ഭാഗമാവുകയും ആൻഡ്രോയിഡിന് നേതൃത്വം നൽകുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം ഗൂഗിൾ മേധാവിയായി ഉയർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !