സോഷ്യൽ മീഡിയ ലോകത്ത് റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തരംഗമാകുന്നു. ഇൻസ്റ്റഗ്രാമിലെ ചരിത്രനേട്ടത്തിന് പിന്നാലെ മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി സബ്സ്ക്രൈബർമാരെന്ന വമ്പൻ നാഴികക്കല്ല് പിന്നിട്ടു. ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ലോക നേതാവെന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.
ലോകത്തെ മറ്റ് പ്രമുഖ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് മോദി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്സ്ക്രൈബർമാർ മാത്രമാണുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് അധികം പേരാണ് മോദിയെ യൂട്യൂബിൽ പിന്തുടരുന്നത്.യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ലോക നേതാവായി മോദി; ഔദ്യോഗിക യൂട്യൂബ് ചാനലിന് മൂന്നു കോടി സബ്സ്ക്രൈബർമാർ;
0
ചൊവ്വാഴ്ച, മാർച്ച് 03, 2026
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് അധികം സബ്സ്ക്രൈബർമാരുമായാണ് പ്രധാനമന്ത്രി ഒന്നാമത് തുടരുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.