ഖമനേയിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ കഴിഞ്ഞ വർഷം ട്രംപ് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്;

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ കഴിഞ്ഞ വർഷം ജൂണിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്. ഇറാനിലെ ആണവപദ്ധതികൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഇസ്രയേൽ ഇറാനെതിരെ വലിയ ആക്രമണം അഴിച്ചുവിട്ട കാലത്തായിരുന്നു ഇത്. 


ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അന്ന് ഖമനേയിയെ വധിക്കാൻ ഇസ്രയേലിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ആശയവിനിമയത്തിലൂടെ ട്രംപ് ആ പദ്ധതി നിരുത്സാഹപ്പെടുത്തി. എന്നാൽ, ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷം, ഇതേ ട്രംപ് ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തി ആയത്തുള്ള അലി ഖമനേയിയെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും മകളെയും മരുമകനെയും ചെറുമകളെയും വധിച്ചു. പ്രതിരോധമന്ത്രിയുൾപ്പെടെ നിരവധി ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.



ഇറാനെതിരെയുള്ള ആക്രമണത്തിനും ഖമനേയിയുടെ വധത്തിനും നിരവധി കാരണങ്ങളാണ് ഓരോ തവണ ട്രംപിന്റെ ഉദ്യോഗസ്ഥർ പറയുന്നത് എന്നതാണ് ഇതിലെ വിചിത്രമായ സംഗതി. ഇറാനെതിരെ എന്തെങ്കിലും നടപടി എടുക്കുമ്പോൾ തന്നെ ഇറാൻ മുൻകൂട്ടി മിസൈലുകൾ വിക്ഷേപിക്കാനോ അല്ലെങ്കിൽ ഒരേസമയം ആക്രമണം നടത്താനോ പദ്ധതിയിടുന്നതായി യുഎസിന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നു. ഇത് ട്രംപിനെ ആദ്യം ആക്രമിക്കാൻ നിർബന്ധിതനാക്കി എന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഖമനേയിയെ വധിച്ച് രണ്ട് ദിവസത്തിന് ശേഷം, ഇറാനിയൻ നേതാവ് തന്നെ രണ്ട് തവണ കൊല്ലാൻ ശ്രമിച്ചതായി ട്രംപ് ആരോപിച്ചു. 2024-ൽ ട്രംപ് രണ്ട് വ്യത്യസ്ത കൊലപാതകശ്രമങ്ങൾ നേരിട്ടിരുന്നു-ജൂലായ് മാസത്തിൽ പെൻസിൽവാനിയയിലെ ഒരു റാലിക്കിടെ ട്രംപിന്റെ ചെവിയ്ക്ക് വെടിയേറ്റു. 



സെപ്റ്റംബറിൽ വെസ്റ്റ് പാമ് ബീച്ചിൽ ഗോൾഫ് കളിക്കുന്നതിനിടെ ട്രംപിന് നേരെ തോക്കുചൂണ്ടി ഒരു വ്യക്തിയെത്തി. ഇയാളെ അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് ശേഷം, 2008-ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരനായ ഫർഹാദ് ഷാകേരി ട്രംപിനെ കൊല്ലാൻ പദ്ധതിയിട്ടതായി ആരോപണമുണ്ടായി. നീതിന്യായവകുപ്പ് ഷാകേരിയെ ഇറാനിയൻ ഏജൻ്റ് എന്ന് വിശേഷിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും ക്രൂരൻമാരിൽ ഒരാൾ എന്നാണ് ഖമനേയിയുടെ മരണത്തെ കുറിച്ച് ട്രംപ് സാമൂഹികമാധ്യമത്തിൽ ആദ്യം പ്രഖ്യാപിച്ചപ്പോൾ വിശേഷിപ്പിച്ചത്. "ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, യുഎസ് ജനതയ്ക്കും ഖമനേയിയുടെയും അദ്ദേഹത്തിന്റെ രക്തദാഹികളായ ഗുണ്ടകളുടെയും പേരിൽ കൊല്ലപ്പെട്ട അല്ലെങ്കിൽ അംഗഭംഗം സംഭവിച്ച ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുളളവർക്കുമുള്ള നീതിയാണ്. ഖമനേയിക്ക് നമ്മുടെ രഹസ്യാന്വേഷണത്തെയും വളരെ സങ്കീർണമായ ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ കഴിഞ്ഞില്ല, ഇസ്രയേലുമായി ചേർന്ന് പ്രവർത്തിച്ചപ്പോൾ, ഖമനേയിക്കും ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല," ട്രംപ് പറഞ്ഞു. ആണവചർച്ചകൾ സ്തംഭിക്കുകയും ഇറാൻ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തതിന് ശേഷം യുഎസും ഇസ്രയേലും ഇറാൻ്റെ വിവിധ ഭാഗങ്ങളിൽ സംയോജിത വ്യോമാക്രമണങ്ങൾ നടത്തി. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ആക്രമണങ്ങൾ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമിട്ടു. സംയുക്ത ആക്രമണത്തിന് മണിക്കൂറുകൾക്കുശേഷം, ഇറാൻ ഗൾഫ് രാജ്യങ്ങൾ ലാക്കാക്കി മിസൈലുകൾ വിക്ഷേപിച്ചു. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞ ചെയ്തതിനാലും ഇറാനുമായുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനാലും മധ്യേഷ്യയിലെ പിരിമുറുക്കം വർധിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !