തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണ് ആവേശകരമായ വരവേൽപ്പ് നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് വെച്ച് നൽകും.
പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി. ശിവൻകുട്ടിയെ ഏൽപ്പിച്ചതായും സഞ്ജുവിന്റെ കൂടി സൗകര്യം പരിഗണിച്ച ശേഷം ചടങ്ങിന്റെ സമയവും സ്ഥലവും തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു.
ഈ ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന താരം, പിന്നീട് ടീമിലെത്തുകയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയുടെ രക്ഷകനായി മാറുകയും ചെയ്തു.
ന്യൂസിലാൻഡിനെതിരായ ഫൈനലിൽ അടക്കം തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു, അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 80.25 ശരാശരിയിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. 199.37 എന്ന മിന്നുന്ന സ്‌ട്രൈക്ക് റേറ്റോടെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനായി. 24 സിക്‌സറുകളും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം.
സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താവാതെ നേടിയ 97 റൺസും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89 റൺസും ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഫൈനലിൽ ന്യൂസിലാൻഡിനെതിരെ 46 പന്തിൽ 89 റൺസെടുത്ത സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കി. തന്റെ ഈ ഐതിഹാസിക തിരിച്ചുവരവിന് പിന്നിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണെന്ന രഹസ്യവും ലോകകപ്പിന്റെ താരമായ ശേഷം സഞ്ജു വെളിപ്പെടുത്തിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.