ദീദിയുടെ 10 പ്രതിജ്ഞകൾ; പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപ നൽകുമെന്ന് അറിയിച്ചു.

SC/ST വനിതകൾക്ക് 1700 രൂപയും പ്രതിമാസം നൽകും. തൊഴിൽ രഹിതരായിട്ടുള്ള യുവാക്കൾക്ക് 1500 രൂപ പ്രതിമാസം പോക്കറ്റ് മണി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. 


എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്കൂളുകളിൽ ആധുനിക സൗകര്യവും മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും മമത ബാനർജി പറഞ്ഞു.

സ്കൂളുകളിൽ ഇ – ലേണിംഗ് സംവിധാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴിലധികം പുതിയ ജില്ലകളും ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും ഉണ്ടാകും കർഷക കുടുംബങ്ങളെ സഹായിക്കാൻ മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക കർഷക ബജറ്റും പ്രകടനപത്രികയ്ക്ക് കീഴിൽ ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !