കടവ് പുഴ പാലം: 4കോടി 30 ലക്ഷം അനുവദിച്ചു എന്ന് പറഞ്ഞശേഷം പാലം പണി തന്നെ വേണ്ടെന്ന് വച്ച മാണി സി കാപ്പൻ ഏറ്റവും നല്ല അഭിനേതാവ് :മൂന്നിലവ് എൽ ഡി എഫ്

പാലാ: വർഷങ്ങളായി തകർന്നു കിടക്കുന്ന കടവ് പുഴ പാലം തന്റെ എം എൽ എ ഫണ്ടിൽ നിന്നും 4 കോടി 30 ലക്ഷം അനുവദിച്ചു എന്ന് പറഞ്ഞു മേച്ചാലിൽ ഒരു സ്വീകരണം സംഘടിപ്പിക്കുകയും ആ സ്വീകരണത്തിൽ 30 പേരുമാത്രം പങ്കെടുത്തപ്പോൾ ഇത്രയും തുക അനുവദിക്കുന്നതിൽ തനിക്ക് നേട്ടമൊന്നും ഇല്ലെന്നു മനസിലാക്കിയ മാണി സി കാപ്പൻ പദ്ധതി ഉപേക്ഷിച്ചു മുങ്ങുകയുമായിരുന്നെന്നു മൂന്നിലവിലെ എൽ ഡി എഫ് നേതാക്കൾ മീഡിയാ അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .അദ്ദേഹം ഏറ്റവും നല്ല അഭിനേതാവ് ആണെന്നും എൽ ഡി എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു .


സ്വീകരണത്തിൽ ആള് കുറഞ്ഞപ്പോൾ പദ്ധതിയിൽ നിന്നും തലയൂരാൻ അന്നത്തെ മൂന്നിലവിലെ യു  ഡി എഫ് ഭരണത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.പി എൽ സെബാസ്റ്യനെ കൊണ്ട് സോയിൽ ടെസ്റ്റിനായി 4 ലക്ഷം രൂപാ പഞ്ചായത്തിന് മുടക്കാൻ കഴിയില്ലെന്ന് മുൻ കമ്മിറ്റിയിലെ തീരുമാനമായി അനധികൃതമായി എഴുതി ചേർത്താണ് അന്ന് മാണി സി കാപ്പൻ കടവ് പുഴ പാലത്തിന്റെ പദ്ധതി തകർത്തത്."

കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന ബഡ്ജറ്റിൽ ഒരു എം എൽ എ യ്ക്ക് അനുവദിക്കാമായിരുന്ന 20 പദ്ധതികളിൽ മുൻഗണന കൊടുക്കാതെ ഏറ്റവും അവസാന പദ്ധതിയായാണ് കടവ് പുഴ പാലം എഴുതി ചേർത്ത മാണി സി കാപ്പന് കടവ് പുഴ പാലം  വരണമെന്ന് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ പ്രയോറിറ്റി ലിസ്റ്റിൽ ഒന്നാം സ്ഥാനം എന്ത് കൊണ്ട് കൊടുത്തില്ലായെന്നും എൽ ഡി എഫ് നേതാക്കൾ ചോദിച്ചു .


അത് ക്ലച്ച് പിടിക്കില്ലെന്ന് മനസിലാക്കിയ കാപ്പൻ ഫ്രാൻസിസ് ജോർജിനെ കൊണ്ട് കേന്ദ്ര സർക്കാർ പാലം  പണി നടത്തുമെന്ന് അറിയിച്ചിട്ടും പാലം  അങ്ങിനെ തന്നെ നിൽക്കുന്നു .പാലം  പണിയുകയല്ല  മാണി സി കാപ്പന്റെ ലക്ഷ്യമെന്നും മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നും എൽ ഡി എഫ് നേതാക്കൾ ചൂണ്ടി കാട്ടി .

സെലീനാമ്മ കെ ബി യുടെ നേതൃത്വത്തിൽ മൂന്നു മാസമായി അധികാരത്തിലേറിയ മൂന്നിലവ് എൽ ഡി എഫ് ഭരണ സമിതി ജോസ് കെ മാണിയെ പോയി കാണുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി പാലത്തിന്റെ പുനർ നിർമ്മാണത്തിന് അനുമതി ലഭിക്കുകയും ചെയ്തപ്പോൾ ജാള്യത മറയ്ക്കുവാൻ ഇപ്പോൾ പുതിയ അടവുകളുമായി രംഗത്ത് വന്നിരിക്കുകയാണെന്നു എൽ ഡി എഫ് നേതാക്കൾ പറഞ്ഞു .


പാലം നിർമ്മിക്കുവാൻ ഇച്ഛാശക്തിയാണ് വേണ്ടത്. അത് പുതിയ ഭരണ സമിതിക്കുള്ളതിനാലാണ് ജോസ് കെ മാണിയിൽ സമ്മർദ്ദം ചെലുത്തി അനുമതി ലഭ്യമാക്കിയതെന്നും ,മൂന്നാം തുടർഭരണത്തിൽ പാലം  പണി പൂർത്തിയാവുമ്പോൾ തങ്ങൾ എല്ലാവർക്കും പായസം വച്ച് നൽകുമെന്നും അത് കുടിക്കുവാൻ മാണി സി കാപ്പനെ മുൻകൂട്ടി ക്ഷണിക്കുന്നതായും മൂന്നിലവ് എൽ ഡി എഫ് ഭാരവാഹികളായ സെലീനാമ്മ കെ ബി (പഞ്ചായത്ത് പ്രസിഡണ്ട്)ആശാമോൾ തോമസ് (വൈസ് പ്രസിഡണ്ട് ) അജിത് ജോർജ് (എൽ ഡി എഫ് കൺവീനർ)പഞ്ചായത്ത് മെമ്പർമാരായ ജെയിംസ് മാമൻ, ജെയിംസ് ജോസഫ്, ജിൻസി ടൈറ്റസ്,സൂസമ്മ ഹെസക്കിയേൽ, ടൈറ്റസ് ജേക്കബ്ബ് (കെസിഎം) എന്നിവർ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  അറിയിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !