സ്വർണക്കൊള്ളക്കേസിൽ പ്രതിയായത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി; എ.പത്മകുമാറിനെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്നൊഴിവാക്കാൻ നീക്കം;

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിനെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്നൊഴിവാക്കിയേക്കും.

സ്വർണക്കൊള്ളക്കേസിൽ പ്രതിയായത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നുകാട്ടി ജില്ലാ സെക്രട്ടറി വിശദീകരണം തേടിയപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു പത്മകുമാർ നൽകിയ മറുപടി. 2019ൽ പാളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട മിനിറ്റ്സിൽ പിത്തളയെന്നതു വെട്ടി ചെമ്പുപാളി എന്നാക്കിയ കാര്യം പത്മകുമാർ മറുപടിയിൽ പറഞ്ഞെന്നാണു സൂചന. ഇത് മറ്റു മഹസറുകളെ അടിസ്ഥാനമാക്കിയാണെന്ന് നേരത്തെ ന്യായീകരണമുണ്ടായിരുന്നു. 

കേസിൽ താൻ ബലിയാടായെന്നും പാർട്ടി അച്ചടക്ക നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടതായാണു സൂചന.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചേരും. 


ജില്ലയുടെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പങ്കെടുത്താൽ ഈ യോഗത്തിൽ തന്നെ പത്മകുമാർ വിഷയത്തിലെ തുടർ നടപടി ചർച്ച ചെയ്യും. സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം മന്ദഗതിയിലായതോടെയാണു പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്. പിന്നാലെ സംസ്ഥാന നേതൃത്വം തിടുക്കത്തിൽ പത്മകുമാറിനെതിരെ നടപടിക്കു നീങ്ങുന്നതിനു പിന്നിൽ മറ്റു സമ്മർദങ്ങളാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകളുണ്ട്. പെട്ടെന്നു വിശദീകരണം തേടിയതിനു പിന്നിൽ സംസ്ഥാന കമ്മിറ്റിയിലെ വനിതാ അംഗമാണെന്നും ആക്ഷേപമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !