സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 1,24,680 രൂപ

കൊച്ചി: സ്വർണവില കേരളത്തിൽ വീണ്ടും താഴേക്കിറങ്ങി. ഗ്രാമിന് ഇന്നു രാവിലെ 45 രൂപ കുറഞ്ഞ് 15,585 രൂപയിലെത്തി. 360 രൂപ താഴ്ന്ന് 1,24,680 രൂപയാണ് പവൻ വില. ഇന്നലെ രാവിലെ സംസ്ഥാനത്ത് ദേശീയ, രാജ്യാന്തര ട്രെൻഡിന് കടകവിരുദ്ധമായി വില കുറയുകയും ഉച്ചയ്ക്കുശേഷം കൂടുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് വില ഇടുമ്പോൾ രാജ്യാന്തരവില ഔൺസിന് 5,400 ഡോളറിന് മുകളിലായിരുന്നു. ഇപ്പോഴത് 5,360ലേക്ക് താഴ്ന്നതാണ് കേരളത്തിൽ വില കുറയാൻ കാരണം. 

അതേസമയം 5,400ന് മുകളിൽനിന്ന് 5,291ലേക്ക് വീണശേഷമാണ് രാജ്യാന്തരവില വീണ്ടും കരകയറ്റം തുടങ്ങിയത്. ഇറാനെതിരെ യുദ്ധം കൂടുതൽ കരുത്തോടെ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലാകട്ടെ, ഇറാനിലും ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയുടെ താവളങ്ങളിലുമെല്ലാം ആക്രമണം ശക്തമാക്കിയിട്ടുമുണ്ട്.

ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിലെയടക്കം യുഎസ് സേനാതാവളങ്ങളെ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തുന്നത്. ഇതാണ് ഇറാന്റെ ലക്ഷ്യമെങ്കിലും പല ഡ്രോണുകളും മിസൈലുകളും പതിക്കുന്നത് യുഎഇയും സൗദിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തന്ത്രപ്രധാന വ്യവസായ മേഖലകളിലും മറ്റുമാണ്. ഇത് പ്രതിസന്ധി കനപ്പിക്കുകയും ചെയ്യുന്നു. രാജ്യാന്തര കപ്പൽപ്പാതയിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് സ്വർണവിലയെ ഉയർന്നതലത്തിൽ നിർത്തുന്നത്. 


രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് സമ്മർദം ഉണ്ടായാലാണ് സ്വർണവില സമീപഭാവിയിൽ കുറയാനുള്ള വഴിയൊരുങ്ങുക. ഇന്ന് കേരളത്തിൽ രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,870 രൂപയായി. വെള്ളിക്ക് ഗ്രാമിന് 20 രൂപ താഴ്ന്ന് 295 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 40 രൂപ കുറച്ച് 12,800 രൂപയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !