സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം; രാജ്യാന്തര എണ്ണവില ഇടിഞ്ഞു

സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം; രാജ്യാന്തര എണ്ണവില ഇടിഞ്ഞു

സ്വർണവില ഇന്ന് രാവിലെ നടത്തുന്നത് അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ള വൻ തിരിച്ചുകയറ്റം. ഇതിനു വഴിയൊരുക്കിയതാകട്ടെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഒറ്റ ഡയലോഗും. ഇറാന്റെ ശക്തി ക്ഷയിച്ചെന്നും യുദ്ധം ഉടൻ തീരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 


നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യാന്തര എണ്ണവില താഴ്ന്നിറങ്ങി. യുഎസ് ഡോളർ ഇൻഡക്സ് 100ൽ നിന്ന് 99 നിലവാരത്തിലെത്തി. സ്വർണവില തിരിച്ചുകയറ്റവും ആരംഭിച്ചു.


രാജ്യാന്തര സ്വർണവില ഔൺസിന് 119.87 ഡോളർ തിരിച്ചുകയറി 4,722.81 ഡോളറിലെത്തി. ഒരുവേള വില 4,599ലേക്ക് ഇടിഞ്ഞ ശേഷമാണ് തിരിച്ചുകയറ്റം. കേരളത്തിൽ ഇന്നലെ 5,000 രൂപയ്ക്കുമേൽ താഴ്ന്ന പവൻ വില ഇന്ന് 480 രൂപ വർധിച്ച് 1,10,680 രൂപയായി. 


60 രൂപ ഉയർന്ന് 13,835 രൂപയാണ് ഗ്രാമിന്. നെതന്യാഹുവിന്റെ പ്രസ്താവന ഉണ്ടായിരുന്നില്ലെങ്കിൽ‌ രാജ്യാന്തരവില 4,500 ഡോളറിന് താഴേക്ക് വീഴാമായിരുന്നു എന്നാണ് വിലയിരുത്തൽ. കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയ്ക്ക് താഴെയും എത്തുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network