അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്കിടെ, ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ളയും യുദ്ധത്തിൽ പങ്കുചേരുന്നതായി റിപ്പോർട്ട്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ഇറാനോടുള്ള കൂറ് നിലനിർത്തിക്കൊണ്ട് ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വടക്കൻ ഇസ്രയേലിൽ പലയിടത്തും സൈറണുകൾ മുഴങ്ങിയതായും ചില പ്രൊജക്റ്റൈലുകൾ തുറന്ന പ്രദേശങ്ങളിൽ പതിച്ചതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഹിസ്ബുള്ളയുടെ കടന്നുകയറ്റത്തിന് പിന്നാലെ ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള ലബനൻ മേഖലകളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. ലബനനിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഐഡിഎഫ് ആക്രമണം ആരംഭിച്ചുകഴിഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്. പടിഞ്ഞാറൻ ജറുസലേമിൽ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധം ഗൾഫ് മേഖലയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് ബഹ്റൈനിലെ സൽമാൻ തുറമുഖത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. ഇതിനെത്തുടർന്ന് യുഎഇ ഇറാനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടി നിലപാട് കടുപ്പിച്ചു.
അതേസമയം, ഇറാനെതിരായ സൈനിക നടപടി നാലാഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ഒരു വലിയ രാജ്യമായതിനാലാണ് ഇത്രയും സമയം വേണ്ടി വരുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. അമേരിക്കക്കൊപ്പം ചേർന്ന് സൈനിക നീക്കങ്ങളിൽ പങ്കാളികളാകാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.