യുഎഇയിലെ ഓഹരി വിപണികൾക്ക് രണ്ട് ദിവസത്തേക്ക് അവധി;

അബുദാബി: മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് യുഎഇയിലെ ഓഹരി വിപണികൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രവർത്തിക്കില്ല.ഇറാൻ, യുഎസ്, ഇസ്രയേൽ എന്നിവ തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളും ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും രൂക്ഷമായതിനെത്തുടർന്നാണ് മുൻകരുതൽ നടപടി.രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനും നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. റമസാനോടനുബന്ധിച്ച് വിപണിയിലെ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !