അനുനയനീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന് നിലപാട് കടുപ്പിച്ച് കെ സുധാകരൻ; ഡൽഹിയിലേക്ക് പോകില്ല

കണ്ണൂർ: അനുനയനീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിച്ച് കണ്ണൂർ എംപി കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ.

സ്ഥാനാർഥിത്വത്തിൽ കടുംപിടുത്തം നടത്തുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച എത്തണമെന്നായിരുന്നു നിർദേശം. ഡൽഹിക്ക് പോകാം എന്ന നിലപാടായിരുന്നു അദ്ദേഹം ആദ്യം സ്വീകരിച്ചത്. 


എന്നാൽ ഡൽഹിയിൽ നടക്കുക അനുനയനീക്കമായിരിക്കുമെന്നും അല്ലാതെ മത്സരിക്കാൻ അനുമതി കിട്ടിയേക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയാത്ര അദ്ദേഹം വേണ്ടെന്നുവെച്ചത്. അതേസമയം മറ്റെന്തെങ്കിലും സമ്മർദം ഉണ്ടാകുന്നപക്ഷം അദ്ദേഹം ഡൽഹിക്ക് പോയേക്കുമെന്നും സൂചനയുണ്ട്. അനുനയനീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സുധാകരൻ. 


കണ്ണൂരിലെ വീട്ടിലാണ് നിലവിൽ അദ്ദേഹം ഉള്ളത്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ. അത് വ്യക്തമാക്കുംവിധത്തിൽ കഴിഞ്ഞദിവസം കണ്ണൂരുമായുള്ള വൈകാരികബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !