ചോറ്റാനിക്കര മകം തൊഴൽ നാളെ;

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ മകം തൊഴൽ നാളെ (തിങ്കളാഴ്ച) നടക്കും. പുലർച്ചെ 5.30-ന് ഓണക്കുറ്റിചിറയിൽ നടക്കുന്ന ആറാട്ടിന് ശേഷം മകം എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചോറ്റാനിക്കര മുരളീധര മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഉത്സവത്തിന് കൊഴുപ്പേകും
ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 9.30 വരെയാണ് ഭക്തർക്ക് മകം ദർശിക്കാനുള്ള സമയം. ദീർഘസുമംഗലികളാകാനും സർവ്വ ദോഷങ്ങൾ മാറാനും വിവാഹ തടസ്സങ്ങൾ നീങ്ങാനും മകം ദർശനം ഉത്തമമാണെന്നാണ് വിശ്വാസം. സർവ്വാഭരണ വിഭൂഷിതയായി തങ്കഗോളക ചാർത്തിയ ദേവിയുടെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് സ്ത്രീകളാണ് നാളെ ക്ഷേത്രമുറ്റത്തെത്തുക.മകം തൊഴലിന് പിന്നാലെ പൂരം, ഉത്രം നാളുകളിലും വിപുലമായ ചടങ്ങുകളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പറയ്ക്കെഴുന്നള്ളിപ്പും തുടർന്ന് ആറാട്ടും നടക്കും. രാത്രിയിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാർ ഒത്തുചേരുന്ന ഏഴ് ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ് ഉത്സവത്തിന് മാറ്റുകൂട്ടും.ബുധനാഴ്ച മുരിയമംഗലം നരസിംഹക്ഷേത്രത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം, വ്യാഴാഴ്ച രാത്രി കീഴ്‌ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് സമാപനമാകും. ഭക്തജനത്തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !