തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ട 3500-ലധികം വരുന്ന എംപാനൽ ജീവനക്കാരെ ഉടനടി തിരിച്ചെടുക്കണമെന്ന് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ഉത്തരവിട്ടു. ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലി ചെയ്തവർക്കാണ് ഈ വിധി ഗുണകരമാകുക.
പിരിച്ചുവിട്ട കാലയളവ് മുതലുള്ള സർവീസ് ആനുകൂല്യങ്ങളുടെ 50 ശതമാനം വേതനമായി നൽകണമെന്നും ട്രിബ്യൂണൽ ജഡ്ജി സ്മിത ജാക്‌സൺ കെ.ജെ. വിധിച്ചു. വിചാരണ വേളയിൽ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി നൽകാതെ ഒളിച്ചുകളി നടത്തിയ കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റിനെ ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചു. പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു മുൻപ് എംപാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാൽ ഇവരുടെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി. വർക്കേഴ്സ് ഫെഡറേഷൻ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. 2012-ൽ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് യൂണിയനുമായി കരാർ ഒപ്പിട്ടെങ്കിലും മാനേജ്‌മെന്റ് അത് നടപ്പിലാക്കിയിരുന്നില്ല.പിരിച്ചുവിട്ട 3500-ലധികം വരുന്ന എംപാനൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി തിരിച്ചെടുക്കണം; ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ഉത്തരവ്
0
ഞായറാഴ്ച, മാർച്ച് 01, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.