ന്യൂഡൽഹി: ഐ.പി.എൽ. 2026 സീസണിന്റെ തുടക്കത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും. പരിക്കേറ്റ് വിശ്രമിക്കുന്ന സ്ഥിരം നായകൻ പാറ്റ് കമിൻസ് തിരിച്ചെത്തുന്നത് വരെയാണ് ഇഷാന് നായകചുമതല നൽകിയിരിക്കുന്നതെന്ന് സൺറൈസേഴ്‌സ് അറിയിച്ചു. യുവതാരം അഭിഷേക് ശർമയായിരിക്കും വൈസ് ക്യാപ്റ്റൻ.
ഐ.പി.എലിലെ ഏറ്റവും സ്‌ഫോടനാത്മകമായ വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായ ഇഷാൻ കിഷൻ, ഇതുവരെ കളിച്ച 119 മത്സരങ്ങളിൽനിന്നായി 2,998 റൺസ് നേടിയിട്ടുണ്ട്. 137.64 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന താരം ഒരു സെഞ്ചുറിയും 17 അർധസെഞ്ചുറികളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. വിക്കറ്റിന് പിന്നിൽ 59 ക്യാച്ചുകളും അഞ്ച് സ്റ്റമ്പിങ്ങും ഇഷാന്റെ അക്കൗണ്ടിലുണ്ട്.
കഴിഞ്ഞ സീസണിൽ 11.25 കോടി രൂപയ്ക്ക് സൺറൈസേഴ്‌സിലെത്തിയ താരം 14 മത്സരങ്ങളിൽനിന്ന് 152.58 സ്‌ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയടക്കം 354 റൺസ് നേടിയിരുന്നു. നിലവിൽ മികച്ച ഫോമിലുള്ള ഇഷാൻ, ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.
ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായിരുന്ന 27-കാരൻ, ഒൻപത് ഇന്നിങ്‌സുകളിൽനിന്നായി 193-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 317 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയപ്പോൾ മൂന്നാം നമ്പറിലേക്ക് മാറിയും ഇഷാൻ ടീമിനായി നിർണായക പ്രകടനം നടത്തിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.