കോഴിക്കോട്: കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ റെയിൽവേ പരിഹാരം കണ്ടു. മംഗളൂരു വഴി സർവീസ് നടത്തുന്ന കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 16511/16512) കോഴിക്കോട്ടേക്ക് നീട്ടിക്കൊണ്ടാണ് റെയിൽവേ ഉത്തരവിറക്കിയത്.
നിലവിൽ യെശ്വന്ത്പുർ എക്സ്പ്രസിനെ മാത്രം ആശ്രയിച്ചിരുന്ന കോഴിക്കോട്ടുകാർക്ക് ഈ പുതിയ മാറ്റം വലിയ ആശ്വാസമാകും. ബെംഗളൂരുവിൽ നിന്ന് വരുന്ന ട്രെയിൻ രാവിലെ 10.55-ന് കണ്ണൂരിലെത്തുകയും തുടർന്ന് തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ച് ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
മടക്കയാത്ര ഉച്ചയ്ക്ക് 3.30-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4.34) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം 5 മണിക്ക് ട്രെയിൻ കണ്ണൂരിലെത്തും.
വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഉൾപ്പെടെ നിരവധി സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന ഈ തീരുമാനം മലബാർ മേഖലയിലെ റെയിൽവേ സൗകര്യങ്ങളിൽ വലിയ പുരോഗതിയാണ് കൊണ്ടുവരുന്നത്. ട്രെയിൻ സമയം ക്രമീകരിച്ചതോടെ പകൽസമയത്തെ യാത്രയും ഇനി കൂടുതൽ സുഗമമാകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.