ഗവർണർമാർക്ക് മാറ്റം; തമിഴ്നാടിന്റെ അധിക ചുമതല കേരള ഗവർണർക്ക്

ന്യൂഡൽഹി:ഗവർണർമാർക്കും മാറ്റം വരുത്തിക്കൊണ്ട് രാഷ്ട്രപതി ഭവന്റെ ഉത്തരവ് പുറത്തിറങ്ങി. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ച ഒഴിവിലേക്ക് തമിഴ്നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ നിയമിച്ചു. ഇതേത്തുടർന്ന് തമിഴ്നാടിന്റെ അധിക ചുമതല കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പകരക്കാരനായി 2025-ൽ ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നൽകി.


ഡൽഹി ലെഫ്റ്റനന്റ് ഗവർണറായിരുന്ന വിനയ് കുമാർ സക്സേനയെ ലഡാക്കിലേക്ക് മാറ്റിയപ്പോൾ, മുൻ അമേരിക്കൻ അംബാസഡർ തരണ്‍ജിത് സിങ് സന്ധു ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറാകും.

മറ്റു പ്രധാന മാറ്റങ്ങളിൽ, ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്കും, തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമയെ മഹാരാഷ്ട്രയിലേക്കും മാറ്റി നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായിരുന്ന കവിന്ദർ ഗുപ്തയാണ് ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണർ.



 ബിഹാർ ഗവർണർ സ്ഥാനത്തുനിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയതായും പകരം റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അറ്റ ഹസ്നൈൻ ചുമതലയേൽക്കുമെന്നും അറിയിപ്പുണ്ട്. മുതിർന്ന ബിജെപി നേതാവ് നന്ദ് കിഷോർ യാദവാണ് നാഗാലാൻഡിന്റെ പുതിയ ഗവർണർ.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ ഗവർണർമാരുടെ അഴിച്ചുപണിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ആർ.എൻ. രവിയെ നിയമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും സർക്കാരും ഗവർണറും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം എന്നതും ശ്രദ്ധേയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !