മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതിഷേധ റോഡ് ഷോയിൽ ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരാതി നൽകി ബിജെപി

കോഴിക്കോട്: ദേശീയപാത 66-ൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതിഷേധ റോഡ് ഷോയിൽ ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്. 


ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആർടിഒ എൻഫോഴ്‌സ്‌മെന്റിന് ഔദ്യോഗികമായി പരാതി നൽകി. പ്രധാനമന്ത്രി പങ്കെടുത്ത എൻഎച്ച് 66 ഉദ്ഘാടന ചടങ്ങിൽ തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി രാമനാട്ടുകര-വെങ്ങളം റീച്ചിൽ റോഡ് ഷോ സംഘടിപ്പിച്ചത്.

മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ദേശീയപാതയിൽ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് വലിയ നിയമലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 


യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരമൊരു യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപി ആരോപിക്കുന്നു. നിയമവിരുദ്ധമായി ഓടിയ വാഹനം ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും ഇതിനെതിരെ കർശനമായ നടപടി വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.


മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മന്ത്രി നിയമലംഘനം നടത്തിയെന്നാണ് പരാതിയിലെ പ്രധാന വാദം. ഈ പരാതിയിൻമേൽ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികൾക്കായി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !