വയനാട് ടൗൺഷിപ്പ് പദ്ധതി; പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം ഇന്ന്

മുണ്ടക്കൈ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം ലോകോത്തര നിലവാരത്തിൽ നിറവേറ്റുന്നതിന്റെ അഭിമാനകരമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ ഉദ്ഘാടനത്തിനൊപ്പം ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും ഇതോടൊപ്പം നടക്കും. 2024 ജൂലൈ 30-ന് നാടിനെ നടുക്കിയ മഹാദുരന്തത്തിന് ശേഷം, കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിലാണ് പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ഈ മാതൃകാ ടൗൺഷിപ്പ് ഒരുങ്ങുന്നത്.299 കോടി രൂപ ചെലവിൽ ആകെ 410 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. 402 കുടുംബങ്ങളിലെ 1662 പേർക്ക് സുരക്ഷിതമായ തണലൊരുക്കുന്ന ഈ പദ്ധതിക്കായി 1500-ലധികം തൊഴിലാളികളാണ് അഹോരാത്രം പണിയെടുത്തത്. പ്രതികൂല കാലാവസ്ഥയെപ്പോലും അതിജീവിച്ച് എൻജിനീയർമാരുടെയും വിദഗ്ധരുടെയും മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒരു നാട് മുഴുവൻ മണ്ണിനടിയിലായ ആ കറുത്ത രാത്രിയുടെ മുറിവുകൾ ഉണക്കി, ദുരന്തബാധിതരെ ചേർത്തുപിടിക്കാനുള്ള കേരളത്തിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് ഈ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ വീട് ലഭിക്കുന്ന 178 കുടുംബങ്ങൾ ഇന്ന് തങ്ങളുടെ പുതിയ സ്വപ്നഭവനങ്ങളിലേക്ക് മാറും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !