പൊങ്കാല ആചരണവുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പ്;ഗ്യാസ് സ്റ്റേഷനുകള്‍ക്കും പൈപ്പ്​ലൈന്‍ കടന്നുപോകുന്ന റോഡുകള്‍ക്കും സമീപം തീ കൊളുത്തുന്നത് ഒഴിവാക്കണം

തിരുവനന്തപുരം∙ പൊങ്കാല ആചരണവുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി സിറ്റി ഗ്യാസ് വിതരണ കമ്പനി. തിരുവനന്തപുരത്ത് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ശൃംഖല വിപുലീകരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗ്യാസ് പൈപ്പ്​ലൈനുകള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും സമീപം പ്രത്യേക ജാഗ്രത അനിവാര്യമാണ്.
ഗ്യാസ് സ്റ്റേഷനുകള്‍ക്കും പൈപ്പ്​ലൈന്‍ കടന്നുപോകുന്ന റോഡുകള്‍ക്കും സമീപം തീ കൊളുത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യഥിച്ചു. ഗ്യാസ് പൈപ്പ്​ലൈന്‍ പ്രദേശങ്ങളില്‍ കുഴിവേല, നിർമാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം.ചെറിയ അശ്രദ്ധ പോലും ഗ്യാസ് ചോര്‍ച്ചയ്ക്കും അപകട സാധ്യതയ്ക്കും കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. താല്‍ക്കാലിക അടുപ്പുകളും പാചക സൗകര്യങ്ങളും ഒരുക്കുമ്പോള്‍ പരസ്പരം

സുരക്ഷിത അകലം പാലിക്കണമെന്നും തീപിടിത്ത സാധ്യത കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്നും തിങ്ക് ഗ്യാസ് കേരള റീജിയണല്‍ ഹെഡ് ഡീപ്പ് ജോണ്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !