ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി രാജീവര് കണ്ഠരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി രാജീവര് കണ്ഠരർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾക്കെതിരെയും തന്ത്രിക്കെതിരായ തെളിവുകൾ ചൂണ്ടിക്കാട്ടിയുമാണ് എസ്ഐടി അപ്പീൽ നൽകിയിരിക്കുന്നത്.


തന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും, എന്നാൽ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ തെറ്റാണെന്നും അപ്പീലിൽ പറയുന്നു. ഈ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നും തന്ത്രിക്ക് ലഭിച്ച രണ്ട് കേസുകളിലെയും ജാമ്യം റദ്ദാക്കണമെന്നുമാണ് എസ്ഐടിയുടെ ആവശ്യം.


അതേസമയം, രാഷ്ട്രീയ വൈരാഗ്യമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം തന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിലുള്ള വിരോധം തീർക്കാൻ ഭരണകക്ഷിയിലെയും പൊലീസിലെയും ചില ഉന്നതർ ശ്രമിക്കുകയാണെന്ന് തന്ത്രി കോടതിയിൽ വാദിച്ചിരുന്നു.

സ്വർണ്ണക്കൊള്ളയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് നിരീക്ഷിച്ചാണ് നേരത്തെ വിജിലൻസ് കോടതി ജാമ്യം നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !