ബി.അശോക് അപ്രധാനമായ വകുപ്പിലേക്ക്; എം.ആര്‍.അജിത്കുമാറിനെയും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഐഎഎസ് നിയമന വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ (സിഎടി) സമീപിച്ച് അനുകൂലവിധി നേടിയ നിയമപോരാട്ടത്തിന്റെ മുന്‍നിരയില്‍നിന്ന ബി.അശോകിനെ സ്ഥാനത്തുനിന്നു മാറ്റി സര്‍ക്കാര്‍. ഐഎഎസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അശോകിനെ സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്കാണു മാറ്റിയിരിക്കുന്നത്.


സിഎടി വിധിയുടെ പശ്ചാത്തലത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റിയ ദിവസം തന്നെയാണ് കാര്‍ഷികോല്‍പാദന കമ്മിഷണര്‍ കൂടിയായ അശോകിനെ അപ്രധാനമായ വകുപ്പിലേക്കു മാറ്റിയിരിക്കുന്നത്. അശോകിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് സിഎടി റദ്ദാക്കിയിരുന്നു. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന ട്രൈബ്യൂണല്‍ വിധി സര്‍ക്കാരിനു വലിയ തിരിച്ചടിയായിരുന്നു. 


റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ജയകുമാറിനെ ഐഎംജിയിലും ജോയ് ഇളമണിനെ കിലയിലും മേധാവിമാരാക്കിയത് നിയമവിരുദ്ധമാണെന്നും സിഎടി വിധിച്ചതും സര്‍ക്കാരിനു നാണക്കേടുണ്ടാക്കി. ഇതിനു പിന്നാലെയാണ് ബി.അശോകിനെ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്.

എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനും മാറ്റം. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ക്കു ചുമതല കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 


കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടിവന്നത്. ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്ടര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്. ബവ്റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും അജിത് കുമാറിന് നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !