പ്ലസ് ടു പരീക്ഷയിൽ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയത് 20കാരൻ; പൊലീസ് കേസെടുത്തു

പ്ലസ് ടു പരീക്ഷയിൽ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയത് 20കാരൻ; പൊലീസ് കേസെടുത്തു

കാസർകോട്: ജില്ലയിലെ മൊഗ്രാൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷാ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. പ്ലസ് ടു പരീക്ഷയിൽ വിദ്യാർത്ഥിക്ക് പകരം മറ്റൊരാൾ പരീക്ഷ എഴുതിയ ആൾമാറാട്ടമാണ് ഇതിൽ പ്രധാനപ്പെട്ടത്.

സംഭവത്തിൽ പരീക്ഷ എഴുതിയ 20 വയസ്സുകാരനായ മുഹമ്മദ് മുക്താറിനും പരീക്ഷാർത്ഥിയായ പ്ലസ് ടു വിദ്യാർത്ഥിക്കുമെതിരെ പൊലീസ് കേസെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമ്പള പൊലീസ് നടപടി സ്വീകരിച്ചത്. 

പരീക്ഷാ ഹാളിൽ നടന്ന പരിശോധനയ്ക്കിടെയാണ് ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ടത്.

ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്കിടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാനുള്ള ശ്രമവും അധ്യാപകർ പിടികൂടി. 

പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് വിദ്യാർത്ഥിയിൽ നിന്ന് ഫോൺ കണ്ടെടുത്തത്. ഏറെ സമർത്ഥമായ രീതിയിൽ ഒളിപ്പിച്ചാണ് വിദ്യാർത്ഥി ഫോൺ ക്ലാസ് മുറിയിലേക്ക് എത്തിച്ചതെന്ന് അധ്യാപിക പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network