ഇന്ത്യയിൽ ഈന്തപ്പഴം, ഡ്രൈഫ്രൂട്ട്സ് വിപണിയിൽ വലിയ പ്രതിസന്ധിയുണ്ടാകും; വില കുതിച്ചുയരാൻ സാധ്യത

ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തോടെ രാജ്യാന്തര വിപണിയിലേക്കുള്ള ഇറാന്‍റെ വ്യാപാരം ഏതാണ്ട് മുടങ്ങിയിരിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള വ്യാപാരവും തടസപ്പെട്ടു. നിലവിലെ സ്ഥിതി തുടർന്നാൽ ഇന്ത്യയിൽ ഈന്തപ്പഴം, ഡ്രൈഫ്രൂട്ട്സ് വിപണിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് വ്യാപാരികൾ. സംസ്ഥാനത്ത് ഈന്തപ്പഴം അടക്കമുള്ളവയുടെ ഡിമാൻഡ് വർധിക്കുന്ന റമസാൻ മാസത്തിൽ തന്നെ പ്രതിസന്ധിയുണ്ടായത് വിലക്കയറ്റം രൂക്ഷമാക്കുമെന്നും വ്യാപാരികൾ പറയുന്നു. 


സംസ്ഥാനത്തെ ഈന്തപ്പഴ വിപണിയുടെ ഭൂരിഭാഗവും എത്തുന്നത് ഇറാൻ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. കൂടുതലും ഇറാനിൽ നിന്നു തന്നെ. കുറഞ്ഞ വിലയിൽ കൂടുതൽ കാലം സൂക്ഷിച്ചു വെക്കാൻ കഴിയുമെന്നതാണ് ഇറാനിയൻ ഈന്തപ്പഴങ്ങളുടെ പ്രത്യേകത. എല്ലാ സമയത്തും ഏതെങ്കിലും തരം ഈന്തപ്പഴങ്ങൾ ലഭ്യമാണെന്നതും ഇറാനെ വ്യാപാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. ഇതിന് പുറമെ പിസ്താഷിയോ, ബദാം തുടങ്ങിയ ഉൽപന്നങ്ങളും ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ട്.

അതേസമയം, നിലവിലെ പ്രതിസന്ധി റമസാൻ വിപണിയെ സാരമായി ബാധിക്കില്ലെന്ന് എറണാകുളത്തെ ഡ്രൈഫ്യൂട്ട്സ് വ്യാപാരിയായ താരിഖ് പറഞ്ഞു. റമസാൻ മാസത്തെ വിൽപ്പനയ്ക്കായി വ്യാപാരികൾ നേരത്തെ തന്നെ വലിയ തോതിൽ സ്റ്റോക്ക് സൂക്ഷിച്ചിട്ടുണ്ട്. റമസാനിലെ ആദ്യ ആഴ്ചകളിലാണ് വലിയ വില്‍പന നടക്കുന്നത്. അതിന് ശേഷം സാധാരണ മാസങ്ങളിലേത് പോലെയായിരിക്കും വിൽപ്പനയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിസന്ധി രൂക്ഷമായി തുടർന്നാൽ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇപ്പോൾ വിപണിയിൽ കിലോയ്ക്ക് 360–380 രൂപ നിരക്കിൽ ലഭിക്കുന്ന ഈന്തപ്പഴം കിലോയ്ക്ക് 600 രൂപ വരെ വർധിക്കാൻ ഇടയുണ്ട്. ആളുകളുടെ താല്‍പര്യവും മാറി.


കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈന്തപ്പഴം, ഡ്രൈഫ്രൂട്ട്സ് എന്നിവ ആഡംബര വസ്തുക്കളായി കണ്ടിരുന്ന മലയാളിയുടെ ശീലങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഇന്ന് നാട്ടിൻ പുറങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ പോലും ഡ്രൈ ഫ്രൂട്ടസ് കൗണ്ടർ കാണാൻ കഴിയും. മലയാളി കൂടുതൽ 'ഹെൽത്തി' ഭക്ഷണ ശീലങ്ങളിലേക്ക് തിരിഞ്ഞതും ട്രെൻഡ് മാറ്റത്തിന് കാരണമായി ഇന്ന് മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതായി ഇവ മാറി. സംസ്ഥാനത്ത് എത്തിയ അതിഥി തൊഴിലാളികളും വലിയ തോതിൽ ഡ്രൈഫ്രൂട്സ് വാങ്ങാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇവയുടെ വില വർധിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. ഇറാൻ ഉൽപന്നങ്ങൾക്ക് ബദലായി പിസ്താഷിയോ , ബദാം, വാൾനട്ട് എന്നിവ യുഎസില്‍ നിന്ന് കൂടുതലായി എത്താനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !