ടിവികെയ്ക്ക് കനത്ത തിരിച്ചടി; പാർട്ടിയിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നു; രഞ്ചന നാച്ചിയാർ ടിവികെ വിട്ട് ഡിഎംകെയിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയ്ക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നുവെന്ന് ആരോപിച്ച് പ്രമുഖ നടി രഞ്ചന നാച്ചിയാർ ടിവികെ വിട്ട് ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് താരം പാർട്ടി അംഗത്വം സ്വീകരിച്ചത്.


പാർട്ടിയിലെ സ്ത്രീകൾ നിരന്തരമായി അപമാനിക്കപ്പെടുകയാണെന്നും അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിജയ് നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും രഞ്ചന ആരോപിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ നേതാക്കളെ അറിയിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. 


പ്രവർത്തകരുടെ പരാതികൾ കേൾക്കാൻ പോലും വിജയ് തയ്യാറാകുന്നില്ല. 25 വർഷത്തെ ബന്ധങ്ങൾ വളരെ ലളിതമായി ഉപേക്ഷിക്കുന്ന ഒരാൾക്ക് ജനങ്ങളോടും ഉത്തരവാദിത്തം ഉണ്ടാകില്ലെന്ന് താരം കുറ്റപ്പെടുത്തി.

എട്ടു വർഷത്തോളം ബിജെപിയിൽ പ്രവർത്തിച്ചിരുന്ന രഞ്ചന, ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവിടെ നിന്നും രാജിവെച്ച് കഴിഞ്ഞ വർഷം ടിവികെയിൽ ചേർന്നത്. 


വിജയ്‌യെ നേരിട്ട് കാണാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ വളരെ വേഗം കഴിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !