കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. കലൂർ സ്റ്റേഡിയത്തിന് സമീപം വന്നപ്പോഴാണ് നടിക്കെതിരേ അതിക്രമം നടന്നത്. സംഭവത്തിൽ കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. ശല്യമായതിനെത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു. 


തുടർന്ന് പുറത്ത് വെച്ച് കണ്ടപ്പോൾ പ്രതി നടിയെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്തുടർന്ന് ശല്യപ്പെടുത്തി, ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 


ആരാധകനെന്ന നിലയിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതെന്നാണ് വിവരം. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !