എസ്.ഐ.ടിക്ക് വലിയ തിരിച്ചടി; ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം;

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിലെ പ്രതിയായ എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള സ്വാഭാവിക ജാമ്യമാണ് കോടതി നൽകിയിരിക്കുന്നത്. കേസിന്റെ ഭാഗമായ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിക്കും.

നിലവിൽ പത്മകുമാർ ഉൾപ്പെടെ എട്ട് പ്രതികൾക്കാണ് ഈ കേസിൽ ഇതുവരെ ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതികൾക്ക് ഓരോരുത്തരായി ജാമ്യം ലഭിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ശബരിമല തന്ത്രിക്ക് ജാമ്യം ലഭിച്ചതും അന്വേഷണത്തെ ബാധിച്ചിരുന്നു. ഈ മാസം 31-നകം കുറ്റമറ്റ കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്.ഐ.ടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

ശില്പങ്ങളിൽ ഉണ്ടായിരുന്നത് യഥാർത്ഥ തങ്കമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനായി സാമ്പിളുകൾ ബാബ അറ്റോമിക് റിസർച്ച് സെന്റർ ഉൾപ്പെടെയുള്ള ദേശീയ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പത്മകുമാറിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് ഈ കേസ് സർക്കാരിനും സി.പി.എമ്മിനും വലിയ പ്രതിസന്ധി ഉണ്ടാക്കുകയും പ്രതിപക്ഷമായ യു.ഡി.എഫ് ഇതൊരു വലിയ രാഷ്ട്രീയ പ്രചാരണ ആയുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പത്മകുമാറിനെതിരെ പാർട്ടി നടപടി എടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായി.

 

എസ്.ഐ.ടിക്ക് പുറമെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് വാസു സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ.ഡി അറിയിച്ചു. വരും ദിവസങ്ങളിൽ പത്മകുമാറിനെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !