'ഓപ്പറേഷൻ സൈ-ഹണ്ട് 2.0'; 24 പേർ അറസ്റ്റിൽ; 14 പേരെ റിമാൻഡ് ചെയ്തു

കണ്ണൂർ: ഓപ്പറേഷൻ സൈ-ഹണ്ട് 2.0 (Operation Cy- Hunt 2.0) ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ വ്യാപക പരിശോധന നടത്തി. 24 പേരെ അറസ്റ്റ് ചെയ്തു. 14 പേരെ റിമാൻഡ് ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും ഇത്തരത്തിലുള്ള തട്ടിപ്പിൽപ്പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണു സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 2.0 എന്ന പേരിൽ പരിശോധന നടത്തിയത്.

കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണു പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ സൈ-ഹണ്ട് 2.0 ഓപ്പറേഷനിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 65 പരിശോധനകൾ നടത്തി. 


24 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുകയോ മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുകയോ ചെയ്യുന്നവർക്കെതിരെയും തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കുന്നവർക്കെതിരെയും ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും ഓപ്പറേഷൻ സൈ-ഹണ്ട് നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !