ഏപ്രിൽ ഒന്ന് മുതൽ പുതിയ പെൻഷൻ പദ്ധതികൾ;അപേക്ഷകർ ആശങ്കയിൽ

ന്യൂഡൽഹി: 1952-ലെ ഇ.പി.എഫ്. സ്‌കീമിനും 1995-ലെ ഇ.പി.എസ്. സ്‌കീമിനും പകരമായി 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര ട്രസ്റ്റി ബോർഡ് തീരുമാനിച്ചു. എന്നാൽ പുതിയ പരിഷ്കാരം നിലവിൽ ഉയർന്ന പെൻഷനായി ഓപ്ഷൻ നൽകിയ ജീവനക്കാരെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ സ്‌കീമിൽ നിന്ന് ഒഴിവാക്കിയതും വിരമിക്കുന്ന സമയത്തെ നിയമങ്ങൾക്കനുസരിച്ചാകും പെൻഷൻ നിശ്ചയിക്കുക എന്ന ഇ.പി.എഫ്.ഒയുടെ വിശദീകരണവുമാണ് ഈ സംശയത്തിന് അടിസ്ഥാനം.

ഉയർന്ന പെൻഷനായി അധിക വിഹിതം അടയ്ക്കാൻ അനുവാദം നൽകിയിരുന്ന പഴയ സ്‌കീമിലെ 11(4) വകുപ്പ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2026 ഏപ്രിൽ ഒന്നിന് ശേഷം വിരമിക്കുന്നവർക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഈ വ്യവസ്ഥാ മാറ്റം ഉപയോഗപ്പെടുത്തുമോ എന്നതാണ് ഉദ്യോഗസ്ഥരുടെ പ്രധാന പേടി. നിലവിൽ അപേക്ഷ നൽകിയവർക്ക് പോലും പുതിയ നിയമം തടസ്സമാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പെൻഷൻ തുക കണക്കാക്കുന്നതിൽ കൊണ്ടുവന്ന മാറ്റങ്ങളും തിരിച്ചടിയായേക്കാം. ഓരോ കാലയളവിലെയും വേതന പരിധിക്ക് (Wage Ceiling) വിധേയമായി പെൻഷൻ കണക്കാക്കുന്ന ‘പ്രോ റേറ്റ’ രീതിക്ക് പുതിയ സ്‌കീം നിയമസാധുത നൽകുന്നുണ്ട്. ഇതോടെ, വിരമിക്കുന്നതിന് മുൻപുള്ള അവസാന 60 മാസത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കി ലഭിക്കേണ്ട ഉയർന്ന പെൻഷൻ ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. നിലവിൽ പ്രോ റേറ്റ രീതിക്കെതിരെ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ നിയമം ഇ.പി.എഫ്.ഒയ്ക്ക് അനുകൂലമായേക്കും.

പെൻഷൻ പരിഷ്കരണം നടക്കുമ്പോഴും ദീർഘകാലമായുള്ള മിനിമം പെൻഷൻ വർധനവ് എന്ന ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചിരിക്കുകയാണ്. നിലവിലുള്ള 1,000 രൂപ മിനിമം പെൻഷൻ പുതിയ സ്‌കീമിലും മാറ്റമില്ലാതെ തുടരുന്നു. സർക്കാരിന് എപ്പോൾ വേണമെങ്കിലും ഇത് വർധിപ്പിക്കാൻ അധികാരമുണ്ടെങ്കിലും പുതിയ പദ്ധതി തയ്യാറാക്കിയപ്പോഴും ഈ തുകയിൽ മാറ്റം വരുത്താത്തത് സാധാരണക്കാരായ പെൻഷൻകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !