മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽ പത്രിക സമർപ്പിക്കണമെന്ന് പത്മജ; നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ എൽഡിഎഫ് – ബിജെപി തർക്കം;

തൃശൂർ: തൃശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ എൽഡിഎഫ് – ബിജെപി തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. 

മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽ പത്രിക സമർപ്പിക്കണമെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ നിലപാടെടുത്തതാണ് തർക്കം രൂക്ഷമാക്കിയത്. എന്നാൽ, മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പത്രിക നൽകാൻ അവസരം ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാഗ്വാദമുണ്ടായി.

തർക്കത്തിനൊടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി. എൽഡിഎഫ് സ്ഥാനാർഥികൾ മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. 


ഇതിനുശേഷമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ പത്രിക സമർപ്പണം പൂർത്തിയാക്കാനായത്. രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതാണ് സമയക്രമം തെറ്റാൻ കാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !