തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം.
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആയിരിക്കും നടക്കുന്നത്.സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു.എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 28നും അവസാനിക്കും.
അതേസമയം, യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഈ ആഴ്ച പൊതു പരീക്ഷകളില്ല. വ്യാഴാഴ്ചയിലെ എസ്എസ്എൽസി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.