കേബിൾ ടിവിഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; തൃശ്ശൂരിൽ നിന്നും പുറപ്പെട്ട പതാകജാഥ ചങ്ങരംകുളത്ത് എത്തി

ചങ്ങരംകുളം: കേബിൾ ടിവിഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂരിൽ നിന്നും പുറപ്പെട്ട പതാകജാഥ മലപ്പുറം ജില്ല അതിർത്തിയായ ചങ്ങരംകുളത്ത് എത്തി.

ചങ്ങരംകുളം കേരള വിഷൻ ഓഫീസ് പരിസരത്ത് ചേർന്ന സ്വീകരണയോഗത്തിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സെക്രട്ടറി ഫസലു റഹ്മാൻ ജാഥ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി. ടി എഫ് എസ് എല്ലിനു വേണ്ടി മൂസ മാറഞ്ചേരി,ചങ്ങരംകുളം കേരള വിഷനുവേണ്ടി വേലായുധൻ എന്ന മണി ,രമേഷ്,എന്നിവർ ജാഥാ ക്യാപ്റ്റനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. 


കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ പ്രസിഡണ്ട് സുരേഷ് എംകെ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി ഒ എ മലപ്പുറം ജില്ലാ സെക്രട്ടറി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാനവൈസ് പ്രസിഡണ്ട് രാജ്മോഹൻ മാമ്പ്ര പങ്കെടുത്തു സംസാരിച്ചു. 

ചങ്ങരംകുളത്ത് നൽകിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റനും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ നിസാർ കോയ പറമ്പിൽ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ പ്രദേശത്തെ മുഴുവൻ കേബിൾ ടിവി ഓപ്പറേറ്റർമാരും പങ്കെടുത്തു. നിരവധി സ്വീകരണത്തിനു ശേഷം ഇന്ന് വൈകുന്നേരം 6 മണിക്ക് പതാകജാഥയും കൊടിമരജാഥയും തിരൂരിൽ സംഗമിച്ച് സമ്മേളന നഗരിയിൽ എത്തി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !