ബിജെപിക്കെതിരെ ഉയർന്ന ഡീൽ ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകും; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃത്താല: ബിജെപിക്കെതിരെ ഉയർന്ന ഡീൽ ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൂറ്റനാട് നടന്ന തൃത്താല എൻഡിഎ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം തിരക്കിയെന്നും, ഡീൽ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉചിതമായ മറുപടി നൽകുമെന്ന് അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇടതും വലതും ഡീൽ ആരോപണം ഉയർത്തുന്നതെന്നും, ഇത് അവരുടെ പരിതാപവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. 



ഡീൽ ആരോപണങ്ങൾ തന്നെ കേരളത്തിൽ ബിജെപി ഇല്ലാതെ ആര്‍ക്കും അധികാരത്തിലെത്താൻ കഴിയില്ലെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തുന്നതാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി കിംഗ് മേക്കർ സ്ഥാനത്തെത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശ്ശൂരിലെ വിജയത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നുവെന്നും, ഇത്തവണ നിയമസഭയിൽ എത്തുന്ന ബിജെപി എംഎൽഎമാരുടെ കൂട്ടത്തിൽ അദ്ദേഹവും ഉണ്ടാകണമെന്നും വോട്ടർമാരോട് അഭ്യർത്ഥിച്ചു.

എൻഡിഎ തൃത്താല നിയോജക മണ്ഡലം കൺവീനർ ദിവാകൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, വി. രാമൻകുട്ടി, വി.ബി. മുരളിധരൻ, വരുൺ പ്രസാദ്, നിധീഷ്, സേതു ആറങ്ങോട്, കെ. കൃഷ്ണദാസ്, എൻ.പി. രാജൻ, കെ. നാരായണൻകുട്ടി, രതീഷ് തണ്ണീർക്കോട്, അഡ്വ. കെ.വി. മനോജ്, ദിനേശൻ എറവക്കാട്, കെ.സി. കുഞ്ഞൻ, പി. സുന്ദരൻ, എ.പി. വേണുഗോപാൽ, നളിനി, വിഷ്ണു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !