പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

 ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമല്ലാത്ത രീതികളില്‍ പെട്രോളോ ഡീസലോ കൊണ്ടുപോകുകയോ, സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്.

രാജ്യത്തുടനീളമുള്ള പമ്പുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു.'രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്. അനുചിതമായ പാത്രങ്ങളില്‍ ഇന്ധനം കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു, കാരണം ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു.' മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ പെട്രോള്‍ പമ്പില്‍ സുരക്ഷിതമല്ലാത്ത രിതിയില്‍ പെട്രോള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചതായും മന്ത്രാലയം അറിയിച്ചു.

ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പെട്രോള്‍ പമ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !