കണ്ണില്ലാ ക്രൂരത: ഒന്നരവയസുള്ള കുഞ്ഞിന് മുന്നിലിട്ട് ഭാര്യയെ ഗ്യാസ് സിലിണ്ടറിന് അടിച്ചു കൊലപ്പെടുത്തി യുവാവ്,

ന്യൂഡൽഹി: ഭാര്യയെ കടുത്ത സംശയം. ഒന്നര വയസുള്ള കുഞ്ഞിന് മുന്നിലിട്ട് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് മർദ്ദിച്ച്‌ കൊലപ്പെടുത്തി യുവാവ്.

ദില്ലിയിലെ പ്രഹ്ളാദ്പൂരില്‍ ഇന്നലെ വൈകുന്നേരമാണ് ക്രൂരമായ കൊലപാതകം നടന്നത്. മിനി എല്‍പിജി സിലിണ്ടർ വച്ചായിരുന്നു യുവാവ് ഭാര്യയെ തല്ലിക്കൊന്നത്. പൂനം എന്ന യുവതിയെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. തെക്കൻ ദില്ലിയിലെ ഡിഡിഎ ഹൌസിംഗ് കോംപ്ലെക്സിലേക്ക് ഒരു മാസം മുൻപാണ് ദമ്പതികള്‍ താമസത്തിനെത്തിയത്.

 ദമ്പതികളുടെ ഒരു കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ ക്രൂരത നടക്കുമ്പോള്‍ ഒന്നര വയസുള്ള കുഞ്ഞ് ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു.

പൂനത്തിന്റെ നിലവിളി കേട്ട് അയല്‍വീട്ടുകാർ എത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഒടുവില്‍ വീട്ടുടമയുടെ സഹായത്തോടെയാണ് വീട് തുറന്നത്. അടിയേറ്റ ഉടൻ തന്നെ പൂനം രക്തം വാർന്ന് നിലത്തുവീണു.

ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.


അയല്‍വാസികള്‍ അകത്ത് കയറിയ സമയത്ത് യുവതി രക്തത്തില്‍ കുളിച്ച നിലയില്‍ തറയിലും സിലിണ്ടർ സമീപത്തുമായി കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ മടിയില്‍ വച്ച്‌ മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന നിലയിലായിരുന്നു സുരേഷുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ നിലവില്‍ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !