വ്യോമ ഭീഷണികളെ നേരിടും, സംഹാരനാശിനിയായി ദുർഗ എത്തുന്നു: ഇന്ത്യയുടെ 100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവര്‍ ലേസര്‍ ആയുധം, മിസൈലുകള്‍ പോലും തകര്‍ക്കാൻ ശേഷി,

ന്യൂഡൽഹി:  100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവർ ലേസർ ആയുധം ദുർഗ-II ഇന്ത്യയ്‌ക്കായി ഒരുങ്ങുന്നു. ആധുനിക യുദ്ധമുഖത്തെ ഡ്രോണ്‍ , വ്യോമ ഭീഷണികളെ നേരിടാനാണ് ഇന്ത്യ ഈ പുതിയ ലേസർ ആയുധങ്ങള്‍ വികസിപ്പിക്കുന്നത്

നിലവില്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഡയറക്‌ട് എനർജി ആയുധങ്ങളുടെ സാങ്കേതിക വിദ്യയുള്ളത്.ഈ പട്ടികയിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്. ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിക്കുന്ന ‘ദുർഗ-II’ , ‘എകൈ-2 (എ) എന്നീ ഡയറക്റ്റഡ് എനർജി വെപ്പണ്‍ (DEW) സംവിധാനങ്ങള്‍ ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങളിലെ സെൻസറുകള്‍ എന്നിവയെ തകർക്കാൻ ശേഷിയുള്ളവയാണ്. 

ഡി.ആർ.ഡി.ഒ.യുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് ആണ് ഈ സംവിധാനങ്ങള്‍ വികസിപ്പിച്ചത്. ഭാവിയില്‍ യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും ഇത്തരം ലേസർ ആയുധങ്ങള്‍ ഘടിപ്പിക്കാനാണ് ഡി.ആർ.ഡി.ഒ. ലക്ഷ്യമിടുന്നത്.

മിസൈല്‍ ബാറ്ററികളില്‍ പരിമിതമായ എണ്ണം മിസൈലുകള്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ ലേസർ സംവിധാനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാകുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കുമെന്നാണ് ഇവയുടെ പ്രധാന സവിശേഷത.

ലേസർ രശ്മികള്‍ പ്രകാശവേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍, മിസൈലുകളെ അപേക്ഷിച്ച്‌ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശത്രു ഡ്രോണുകളെയോ മിസൈലുകളെയോ തകർക്കാൻ ഇതിന് സാധിക്കും. ലേസർ ആയുധങ്ങള്‍ വളരെ കൃത്യതയോടെ പ്രയോഗിക്കാൻ സാധിക്കും

ലേസർ രശ്മി ലക്ഷ്യസ്ഥാനത്തെ ഒരു നിശ്ചിത പോയിന്റില്‍ കേന്ദ്രീകരിക്കുകയും, അതിവേഗം താപം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ഘടനാപരമായ തകരാറുകളുണ്ടാക്കും. അവയുടെ പുറംകവചങ്ങള്‍ നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യും.

അതിലൂടെ അവയുടെ പ്രവർത്തനം കാര്യക്ഷമമല്ലാതാകും. അല്ലെങ്കില്‍ അതിലെ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ലേസർ ആക്രമണത്താല്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഇതോടെ ഉദ്ദേശിച്ച സ്ഥലത്ത് ആക്രമണം നടത്താൻ എത്തുന്നതിന് മുമ്പ് തന്നെ അവ പരാജയപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !