ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍; സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഉൾപ്പെടെ ചർച്ചയാകും,

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഉള്‍പ്പെടെ സമ്മേളനത്തെ ചൂടുപിടിപ്പിക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നിലപാടുള്‍പ്പെടെയുള്ള വിഷയങ്ങൾ പാര്‍ലമെന്റില്‍ ചര്‍ച്ചയാകും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ലോക്‌സഭയുടെ പുതുക്കിയ ബിസിനസ് പട്ടികയില്‍ പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളും സംഘര്‍ഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും വിശദീകരിക്കുന്നതായിരിക്കും പ്രസ്താവന.

 ഇറാനെതിരെ ഇസ്രയേല്‍, അമേരിക്ക സഖ്യം നടത്തുന്ന സൈനിക നീക്കവും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഉണ്ടാക്കിയ പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

എന്നാല്‍, പശ്ചിമേഷ്യന്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ആഗോള ഊര്‍ജ്ജ വിപണികളില്‍ സംഘര്‍ഷം ഉണ്ടാക്കിയ പ്രതിസന്ധി, പ്രാദേശിക സുരക്ഷ എന്നിവയില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !