ഹോട്ടല്‍ പ്രശ്നത്തില്‍ ആശ്വാസം: ഇനി അടച്ചുപൂട്ടേണ്ട, ഹോട്ടലുകളിലെ എല്‍പിജി പ്രതിസന്ധിയില്‍ നിര്‍ണായക തീരുമാനമെടുത്ത് കേന്ദ്രം;,

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തില്‍ രാജ്യത്തെ ഹോട്ടലുകളിലെ എല്‍ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയില്‍ പരിഹാരം നിർദ്ദേശിച്ച്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയം.

വാണിജ്യ സിലിണ്ടറുകള്‍ക്ക് പകരം കല്‍ക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. കല്‍ക്കരി, മണ്ണെണ്ണ ലഭ്യത രാജ്യത്ത് ഉറപ്പാക്കുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നിർണായക അനുമതി.

 കരിഞ്ചന്തയില്‍ ഒരു സിലിണ്ടറിന്റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിക്കഴിഞ്ഞു. കല്‍ക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി നല്‍കിയതിലൂടെ ഹോട്ടല്‍ പ്രശ്നത്തില്‍ ആശ്വാസം ലഭിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

എല്‍ പി ജി ബുക്കിംഗിന് 45 ദിവസത്തെ ഇടവേള

അതേസമയം പാചക വാതക വിതരണത്തിന്‍റെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍ പി ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും മന്ത്രാലയം അറിയിച്ചു

. എല്‍ പി ജി ക്ഷാമം ഉണ്ടെന്ന നിലയില്‍ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി വി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്നം ഉണ്ടെന്ന രീതിയില്‍ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവൻ കാണിക്കരുതെന്നും പലയിടത്തും പ്രശ്നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിക്കുന്നുവെന്നും ഈ വിഷയത്തില്‍ വ്യക്തത നല്‍കണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു. 

ചെറിയ നിയന്ത്രണങ്ങള്‍ നടത്തിയത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങള്‍ ബുക്കിങില്‍ വരുത്തിയത്. ഗ്രാമീണ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകള്‍ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ മുൻഗണന ക്രമവും മോണിറ്ററിംഗ് കമ്മറ്റിയും

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത പാചക വാതക ക്ഷാമം പരിഹരിക്കാൻ സുപ്രധാന തീരുമാനങ്ങളെടുത്ത് സംസ്ഥാന സർക്കാർ. ഗാർഹികേതര ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി ക്ഷാമം നേരിടാൻ ഗ്യാസ് സിലിണ്ടർ വിതരണത്തില്‍ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്‍റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റിയാകും രൂപീകരിക്കുക. ഗാർഹികേതര ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി വിതരണത്തില്‍ ആശുപത്രികള്‍ സ്കൂളുകള്‍ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !