വാതക ഇറക്കുമതിയില്‍ ആശങ്ക: രാജ്യത്ത് എല്‍പിജി നിയന്ത്രണം, ഗാര്‍ഹിക സിലിണ്ടര്‍ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല

ന്യൂഡൽഹി: ഇറാൻ ഇസ്രയേല്‍ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യത്തെ എല്‍പിജി ഉപയോഗം നിയന്ത്രണത്തിലേക്ക്.

തല്‍ക്കാലം പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളില്‍ എല്‍പിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കും.

ഇന്ത്യയില്‍ തല്ക്കാലം എല്‍പിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളില്‍ നിന്ന് എല്‍പിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ധന വരവ് നിലച്ചതോടെ ഗുജറാത്തിലെ സെറാമിക്, ടൈല്‍ നിർമ്മാണ യൂണിറ്റുകളില്‍ ചിലത് പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഹോ‍ർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും എല്‍പിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോള്‍, ഡീസല്‍ വില വർദ്ധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നതിന്. അതിനാല്‍ തല്‍ക്കാലം ഭയക്കാനില്ലെന്നും രാജ്യം വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകള്‍ വന്നു തുടങ്ങി. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 

ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലും എണ്ണവില കൂടിയുണ്ടുണ്ട്. അതേസമയം ഖത്തറില്‍ നിന്നായിരുന്നു എല്‍പിജി, എല്‍എൻജി വാതകങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്തിരുന്നത്. ഈ മേഖലയില്‍ പ്രതിസന്ധിയിലായതോടെ വാതക ഇറക്കുമതിയില്‍ ചെറിയ ആശങ്കയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !