പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി കിട്ടുന്ന തുക നഷ്ടപരിഹാരമായി നല്‍കണം: അല്ലെങ്കില്‍ സർക്കാർ ജോലി, ആസിഡ് ആക്രമണ ഇരകള്‍ക്കായി പുതിയ നയം രൂപീകരിക്കാൻ സുപ്രിംകോടതി

ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് സർക്കാർ ജോലി നല്‍കുന്ന കാര്യത്തില്‍ വ്യക്തമായ നയം രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിർദേശം നല്‍കി സുപ്രിംകോടതി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ജോലി നല്‍കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെങ്കില്‍ അവർക്ക് മാന്യമായ ഉപജീവന അലവൻസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിരലടയാളം പതിപ്പിക്കാനോ, കൃഷ്ണമണി സ്കാൻ ചെയ്യാനോ അതിജീവിതർക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പകരമായി ലളിതമായ മറ്റൊരു ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കൂടാതെ, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് നല്‍കുന്ന ശിക്ഷ കൂടുതല്‍ കടുപ്പമുള്ളതാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് വിറ്റ് കിട്ടുന്ന തുക ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍. സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്രയാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരായത്. വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്നാണ് ഷഹീൻ സുപ്രിംകോടതിയെ സമീപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !