രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും: അറിയാം വിശദമായി,

കോട്ടയം: ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, ചർമസൗന്ദര്യം മെച്ചപ്പെടുത്താനും ഉപ്പ് നല്ലതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചത്. ചർമം മൃദുവാകാനും ഫ്രഷ് ആകും ഇത് സഹായിക്കും. മുഖത്തെ സ്കിൻ ടോണ്‍ മെച്ചപ്പെടുത്താനും കടലുപ്പ് ഉപയോഗിക്കാറുണ്ട്. പാദത്തിന്റെ വിണ്ടുകീറല്‍ മുതല്‍ നഖങ്ങളുടെ ഭംഗി വർധിപ്പിക്കാനും ഉപ്പ് നല്ലതാണ്.

 എങ്ങനെയാണെന്നല്ലേ? കാല്‍കപ്പ് കടലുപ്പില്‍ അരക്കപ്പ് ഒലീവ് ഓയില്‍ ചേർത്ത് കൈയിലും കാലിലും നന്നായി മസാജ് ചെയ്യുന്നത് ചർമത്തെ ഫ്രഷ് ആയും മൃദുത്വത്തോടെയും സംരക്ഷിക്കും.

രണ്ട് ടീസ്പൂണ്‍ കടലുപ്പും നാല് ടീസ്പൂണ്‍ തേനും ചേർത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ നനച്ചെടുത്ത ടവ്വല്‍ മുഖത്ത് വയ്ക്കാം. അല്‍പസമയത്തിന് ശേഷം മുഖം നന്നായി കഴുകാം. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ നല്ലതാണ് ഈ ഫേഷ്യല്‍.

അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേർത്ത് കോട്ടണ്‍ തുണി ഉപയോഗിച്ച്‌ മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോള്‍ കണ്ണിനോട് ചേർന്ന ഭാഗങ്ങള്‍ ഒഴിവാക്കാം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോണ്‍ മെച്ചപ്പെടുത്താം.

അരക്കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും ചേർത്ത് മിക്സ് ചെയ്തശേഷം ഈ മിശ്രിതത്തില്‍ കൈകാലുകളിലെ വിരലുകള്‍ പത്ത് മിനിറ്റ് മുക്കിവയ്ക്കണം. നഖങ്ങള്‍ വൃത്തിയാകുകയും തിളങ്ങുകയും ചെയ്യും.

കടലുപ്പില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കുളിക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം കടലുപ്പ് ചേർക്കുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കാനും ചെറു സുഷിരങ്ങള്‍ അടയ്ക്കാനും നല്ലതാണ്.

നിങ്ങളുടെ ടൂത്ത്പേസ്റ്റില്‍ ഉപ്പുണ്ടോ എന്ന് ചോദിക്കുന്ന പരസ്യങ്ങള്‍ കാണാറില്ലേ, പല്ലിന് വെണ്‍മയും കരുത്തും പകരാൻ ഉപ്പിന് കഴിവുണ്ട്. ഒരു ടീസ്പൂണ്‍ കടലുപ്പും രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡയും നന്നായി മിക്സ് ചെയ്ത് ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിക്കാം. പല്ലിലെ കറകള്‍ പോകാനും ദന്ത രോഗങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !